🌸 പൊഴിയും വസന്തം🌸

___part_3_________
✒️Fathima_p

എത്രായിട്ടും വാതിൽ തുറക്കുന്നില്ല…
Ayshaa… Ayshaa
അവസാനം നൗഫൽ തന്നെ വാതിൽ തള്ളി തുറന്നു..

അവിടെ എവിടെയും ayshu നെ കാണുന്നില്ല..!!
കുറെ നോക്കി… അവസാനം
കട്ടിലിന്റെ ഭാഗത്ത്‌ നോക്കിയപ്പോൾ തളർന്നു കിടക്കുന്ന പ്രിയപ്പെട്ട കുഞ്ഞനിയത്തിയെ കണ്ടപ്പോൾ നൗഫലിന്റെ ഉള്ള് പിടഞ്ഞു…
നേരത്തെ ഫരി പറഞ്ഞത് ഒകെ ഓർമ വന്നപ്പോ ayshu വിനോട് ആ നിമിഷം തന്നെ ദേഷ്യം തോന്നി.. എത്ര സ്നേഹത്തോടെയാണ് ഒരു കുറവും വരുത്താതെ അവളെ വളർത്തിയത്
എന്നിട്ടും അവൾ എന്തിനാ വേറെ ഒരാളെ സ്നേഹം പിടിച്ചു വാങ്ങാൻ പോവുന്നത്??. ഞങ്ങൾ കൊടുത്ത സ്നേഹം കുറഞ്ഞു പോയോ??
ആ ഇക്കാക്കയുടെ മനസ്സിൽ ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മിന്നി മറയുന്നു… ഇമകളിൽ നിന്ന് ചൂടുള്ള മിഴിനീർ കണങ്ങൾ ayshu വിന്റെ മുഖത്തേക്ക് ഉറ്റിയപ്പോൾ ayshu ചെറുതായി നെരങ്ങുന്നത് കണ്ടു….

Ayshuu… നിനക്ക് എന്തു പറ്റിയത്…ഡീ… നിന്റെ ആ ഡയറി താ…
മേശയുടെ മുകളിൽ മനോഹരമായി അലങ്കരിച്ച ഡയറി നൗഫലിന്റെ കണ്ണിൽ ഉടക്കി..

ആദ്യത്തെ താളുകൾ മറിച്ചപ്പോൾ ഒരു എഴുത്ത് കണ്ണിൽ പെട്ടു
💝പ്രണയം എത്ര മനോഹരമാണ്
എൻ ഹൃദയം തേങ്ങുന്നു
പ്രണയത്തിൻ ഇശലി ലായ് രാവിൽ പാടും ഗീതം വിസ്മയമാണ്
ഞാനേങ്ങനെ വർണിക്കും
വർണനകൾക്കതീതം💝
നൗഫൽ ഈ വരികൾ വായിച്ചപ്പോൾ ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി

Ayshaaa.. മതി നിന്റെ കോളേജ് പോക്ക് ഇന്നത്തോടെ കൂടി നിർത്തി
ആരാ ഡീ…
നിന്റെ പ്രാണൻ..

ഇക്കാക്ക അത് ന്റെ….

മതി നിർത്ത്..
ഇനി ഓരോ ന്യായങ്ങൾ നിരത്തും

ഇക്കാക്ക പറയുന്നത് കേൾക്കി…😰…
അവളാകെ ക്ഷീണിച് അവശയായി…

ഇതെല്ലാം ജനലിന്റെ മറവിൽ നിന്ന് ഒരാൾ കേൾക്കുന്നുണ്ടായിരുന്നു
അവന്റെ മനസ്സിൽ ഇത് തന്നെ നല്ല അവസരം…
എന്നാലും ആ ഡയറിയിൽ അവൾ ആരെ കുറിച്ച എഴു്തീട്ട് ഉണ്ടാവാ..
പതുക്കെ അടുക്കള ഭാഗത്തിലൂടെ ayshu ന്റെ റൂമിന്റെ അടുത്ത് എത്തി
ആയിഷുട്ടിയേ… ന്റെ
മുത്തിന് എന്തു പറ്റി…
എനിക്ക് നിന്നെ മറക്കാൻ പറ്റുലാ ആയിശു..

ഡീ… എന്ന അലർച്ച കേട്ടപ്പോൾ ayshu ഞെട്ടി .
പരിഭ്രാന്തിയിലായി

ആരാടി ഇവൻ…
ഇവനാവും ലെ നിന്റെ പ്രാണൻ…

Ayshu ന്റെ കണ്ണുകൾ നിറഞ് തുളുമ്പി..
ഇക്കാക്ക എനിക്ക് അറിയില്ല..
എന്റെ ഡയറി ഫുൾ വായിച്ചു നോക്കി..

എന്തിന്!!!നിന്റെ പ്രണയസല്ലാപങ്ങൾ വായിച്ച് നോക്കനോ… മതി… നിർത്ത് ഒരക്ഷരം മിണ്ടണ്ട…

…. ബഹളം കേട്ട് ഉമ്മയും ഉപ്പയും ഫരി യും ഓടി വന്നു..

ഇതാരാ…

നിങ്ങളെ പുന്നാര മോളോട് ചോദിച്ച് നോക്കി

ഡാ പറയ്…..

ഞാനും ayshu സ്നേഹത്തിലാണ്
എനിക്ക് അവളെ ഇഷ്ട്ടം ആണ്..

ആ മാതാപിതാക്കളെ ഹൃദയം നൊന്തു
പുന്നാര മകൾ 🥹കൈ വിട്ട് പോയിരിക്കുന്നു…
ആ ഉമ്മ തളർന്നു പോയി…

Ayshu ന് ദേഷ്യം പിടിച്ചു സങ്കടം കൊണ്ട് വാക്കുകൾ പറയാൻ കിട്ടുന്നില്ല ഉമ്മാ…………..എന്ന് വിളിച് ക്ഷീണത്തിൽ നിലത്തേക്ക് വീണു

(പുതിയ കഥാപാത്രത്തെ പരിചയപെടാം..ഇവനാണ് ആഷിഖ്… കോളേജിൽ പോവുമ്പോഴും വരുമ്പോഴും കോളേജിൽ നിന്നും അവളെ പിന്നാലെ ശല്യം ചെയ്യുന്ന അവതാരം
പേര് കേട്ട വല്യ മുതലാളിയുടെ മകൻ ആണ്…കോളേജ് ൽ എല്ലാ താന്തോന്നി തരങ്ങൾക്കും കൂട്ടു നില്കുന്നവൻ… അവൻ ഉമ്മ ഇല്ല.. ഉപ്പയും അനിയത്തിയും വല്യമ്മയും അടങ്ങിയ ചെറിയ വലിയ കുടുംബം ആണ് )

Ayshu വിന്റെ ഉപ്പയോട് അവൻ പറഞ്ഞു
എനിക് ayshu വിനെ തരുവോ…
പൊന്നുപോലെ നോക്കി ക്കോളാം

ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞു.
ചുണ്ടിൽ വരണ്ട ഒരു പുഞ്ചിരി മാത്രം….
ആഷിഖ് ഒന്നുകൂടെ ആവർത്തിച്ചപ്പോൾ ഉപ്പയുടെ മറുപടി കേട്ട് ആഷിഖ് ഞെട്ടി …

തുടരും…..

(🫣കുറെ ദിവസങ്ങൾക്കു ശേഷം 3 part എഴുതുന്നത് എത്രത്തോളം നന്നാവുന്നു എന്ന് അറീല
തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കണേ..)

അഭിപ്രായം പറയണേ 🥰

🌸 പൊഴിയും വസന്തം🌸

🌸 *പൊഴിയും വസന്തം*🌸

_________part_2_________________
✒️Fathima_p

ഇതുവരെ ഒരാളെയും തുറക്കാൻ അയക്കാത്ത ഈ ഡയറിയുടെ താളുകൾ ഇത്താത്ത മറിച്ചു നോക്കുമോ

“ഇതിൽ എന്റെ കുറച്ച് എഴുത്തുകൾ ഒള്ളൂ
(Ayshu)
നോക്കട്ടെ..അതൊന്ന് ഇങ്ങ് തന്നെ..
(Fari)

(ആ ഡയറിയിലെ ആദ്യ പേജിൽ *എൻ പ്രാണൻ* എന്ന് വലുതാക്കി എഴുതി വെച്ചിരിക്കുന്നു)

ഡീ… ആരാണ് നിന്റെ പ്രാണൻ…(fari)
ഇത്ത…അത്(ayshu)
നീ ഒരു അക്ഷരം മിണ്ടി പോവരുത്
(ഫരീദ യുടെ കൈ ആയിഷയുടെ മുഖത്ത് പതിഞ്ഞു.. ഫരീദ ആ ഡയറി റൂമിന്റെ മൂലയിൽ എറിഞ്ഞു.. അടുത്ത പേജുകളിൽ എന്താണെന്ന് വായിച്ചു നോക്കാതെ )

Ayshu റൂമിന്റെ ഒരു വശത്ത് ഇരുന്ന് തേങ്ങികൊണ്ടിരുന്നു..
ഒരു കാര്യം ആലോചിച്ച് അവളുടെ മുഖത്ത് പുഞ്ചിരി മൊട്ടിട്ടു..

ഉമ്മ.. ഉപ്പ… ഇക്കാക്ക.. എല്ലാരും ഇങ്ങ് വന്നേ
(Fari)

എന്താ farii… വിളിച്ചു കൂവുന്നേ…

നിങ്ങളെ പുന്നാര ആയിഷ മെഹ്റിൻ ഇല്ലേ
അവൾക് പ്രേമം പൂത്തുലഞ്ഞു… അറിഞ്ഞോ ആരെങ്കിലും
(Fari)

(ആ മാതാവും പിതാവും വേദനയോടെ പറഞ്ഞു)
ന്റെ ayshuu അങ്ങനെ ഒന്നും ചെയ്യൂല.. ഇജ്ജ് തെറ്റ് ധരിച്ചതാകും
(Uppa, umma)

എന്ത് തമാശയാ ഇജ്ജ് പറയുന്നത് farii
ഇങ്ങനെ ഒന്നും തെറ്റ് ധരിക്കല്ലേ…
(Noufal)

(Noufal ayshu വിന്റെ ചെറിയ ഇക്കാക്ക ആണ് ട്ടൊ.. ഒരു ഇക്ക ഗൾഫിൽ ആണ്.. പിന്നെ ayshu നെ ഉമ്മാക്കും ഉപ്പാക്കും നല്ല വിശ്വാസം ആണ്.. ഇക്കാക്കമാരുടെ കുഞ്ഞി പെങ്ങൾ ആണ്.. പർദ്ധയും ഹിജാബും കയ്യുറയും ഇടാതെ അവൾ കോളേജ് ക്ക് പോവാറില്ല.. അവൾ BA പടിക്കുകയാണ്.. ഗവണ്മെന്റ് കോളേജ്ൽ ആണ്..പഠിക്കാനും മുടുക്കി ആണ്.. )

തമാശ അല്ല… ഞാൻ അവളെ അടുത്ത് പോയപ്പോ അവൾ ഡയറി വായിക്കുക ആയിരുന്നു അവളെ മുഖം ഒക്കെ വല്ലാണ്ട് ആയി.. കരഞ് ഇരിക്കുന്ന പോലെ
ആ ഡയറി ലെ ആദ്യ പേജ് മറിച്ചു നോക്കി *എൻ പ്രാണൻ* എന്ന് വലുതാക്കി എഴുതി വെച്ചിരിക്കുന്നു.. ബാക്കി ഞാൻ നോക്കിയില്ല.. അവന്റെ വേർപാട് അല്ലെങ്കിൽ അവനുമായുള്ള നിമിഷങ്ങൾ ആവും..
(Fari)

😡എവിടെ അവൾ…കുടുംബതെ നാണം കെടുത്താൻ ആയിട്ട് ഇറങ്ങി തിരിച്ചക്ണ്
ഡീ Ayishaaa….. Ayishaa ….
വാതിൽ തുറക്ക്..
(Noufal)


(അഭിപ്രായം എഴുതാൻ മറക്കല്ലി 🥰)

In sha allah
തുടരും

(NB: കഥ എത്രത്തോളം നന്നായിട്ടുണ്ട് എന്ന് അറീല.. Twist ണ്ട് ട്ടൊ
😁ഞാൻ ആദ്യം ആയിട്ട്
ഇങ്ങനെ length ആക്കി എഴുതുന്നത്.. തെറ്റുകൾ ണ്ടേൽ ക്ഷമിക്കണേ…)

🌸പൊഴിയും വസന്തം🌸

🌸 *പൊഴിയും വസന്തം*🌸

_________part_1_______________
✒️Fathima_p

അവൾക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നതേയില്ല…ചിന്തകളുടെ ആഴം അവളുടെ നിദ്രയെ മറച്ചു.. ഇനിയും ഉറക്കമെന്നേ തിരിഞ്ഞു കളയുവാണല്ലോ….

അവളെഴുനേറ്റ് ചെന്ന് തന്റെ പ്രിയപ്പെട്ട ഡയറി പതിയെ കയ്യിലെടുത്തു… ഉറക്കമില്ലാത്ത യാമങ്ങളിൽ ഓർമക്കളെ സ്വപ്നങ്ങളാക്കി നേരം പുലരിപ്പിക്കുന്ന തന്റെ മാത്രം താളുകൾ…. ജീവന്റെ തുടിപ്പുകൾ പോലെ ഓർമകളുടെ മിടിപ്പുകൾ അക്ഷരങ്ങൾ കൊണ്ട് കോർത്തെഴുതിയ മഷിതുണ്ടുകൾ…
ഓരോ താളുകൾ മറിക്കുമ്പോഴും അവളുടെ ഹൃദയം വല്ലാതെ നീറുന്ന പോലെ കണ്ണുകളിൽ നനവ് പടർന്നു….

തന്റെ പിന്നിൽ ആരോ ഉള്ളത് പോലെ അവൾക്ക് തോന്നി..
Ayshu….
നീ എന്താ വായിക്കുന്നത്?

(അവൾ സങ്കടം മറച്ച് വെച്ചു കൊണ്ട് പറഞ്ഞു) അത് ഞാൻ ഒരു എഴുത്ത് വായിക്കുകയിരുന്നു ഇത്ത

(ഇതാണ് ആയിഷ മെഹ്റിൻ എന്ന ആയിശു..നേരത്തെ അവളെ വിളിച്ചത് ഫരീദ എന്ന അവളുടെ ഇത്ത ആണ്.. ഉമ്മ ഉപ്പയും 2 ഇക്കാക്കമാരും അടങ്ങുന്ന കുടുംബം..)

നിന്റെ മുഖം ഒകെ വല്ലാണ്ട് ആയികണല്ലോ..
ആ ബുക്ക്‌ഇങ്ങ് താ ഞാൻ ഒന്ന് നോക്കട്ടെ..
ന്താപ്പോ അതിൽ ഉള്ളതെന്ന്

Ayshu ആകെ വെപ്രാളപെട്ടു മുഖം കുനിച്ചു നിന്നു


തുടരും…
അവൾക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നതേയില്ല…ചിന്തകളുടെ ആഴം അവളുടെ നിദ്രയെ മറച്ചു.. ഇനിയും ഉറക്കമെന്നേ തിരിഞ്ഞു കളയുവാണല്ലോ….

അവളെഴുനേറ്റ് ചെന്ന് തന്റെ പ്രിയപ്പെട്ട ഡയറി പതിയെ കയ്യിലെടുത്തു… ഉറക്കമില്ലാത്ത യാമങ്ങളിൽ ഓർമക്കളെ സ്വപ്നങ്ങളാക്കി നേരം പുലരിപ്പിക്കുന്ന തന്റെ മാത്രം താളുകൾ…. ജീവന്റെ തുടിപ്പുകൾ പോലെ ഓർമകളുടെ മിടിപ്പുകൾ അക്ഷരങ്ങൾ കൊണ്ട് കോർത്തെഴുതിയ മഷിതുണ്ടുകൾ…
ഓരോ താളുകൾ മറിക്കുമ്പോഴും അവളുടെ ഹൃദയം വല്ലാതെ നീറുന്ന പോലെ കണ്ണുകളിൽ നനവ് പടർന്നു….

തന്റെ പിന്നിൽ ആരോ ഉള്ളത് പോലെ അവൾക്ക് തോന്നി..
Ayshu….
നീ എന്താ വായിക്കുന്നത്?

(അവൾ സങ്കടം മറച്ച് വെച്ചു കൊണ്ട് പറഞ്ഞു) അത് ഞാൻ ഒരു എഴുത്ത് വായിക്കുകയിരുന്നു ഇത്ത

(ഇതാണ് ആയിഷ മെഹ്റിൻ എന്ന ആയിശു..നേരത്തെ അവളെ വിളിച്ചത് ഫരീദ എന്ന അവളുടെ ഇത്ത ആണ്.. ഉമ്മ ഉപ്പയും 2 ഇക്കാക്കമാരും അടങ്ങുന്ന കുടുംബം..)

നിന്റെ മുഖം ഒകെ വല്ലാണ്ട് ആയികണല്ലോ..
ആ ബുക്ക്‌ഇങ്ങ് താ ഞാൻ ഒന്ന് നോക്കട്ടെ..
ന്താപ്പോ അതിൽ ഉള്ളതെന്ന്

Ayshu ആകെ വെപ്രാളപെട്ടു മുഖം കുനിച്ചു നിന്നു

(അഭിപ്രായം പറയണെ🥰.. എനിക്ക് വേണ്ടി ഒരു വരി കുറിക്കാനും മറക്കല്ലേ…)

In sha allah
തുടരും…

NB:ആദ്യത്തെ part ആയതോണ്ട് length കുറച്ചത് 🫣…

_IG|@fathimap__

നീ 😊♥️

കൊഴിഞ്ഞുപോയ പല ശിഷിരങ്ങളും ഇന്ന് ഇല്ലാത്തതാണ് എന്നെ നിന്നിലേക് വീണ്ടും വീണ്ടും എത്തിക്കുന്നത്
ഇന്ന് അവർ ബാക്കിയായിരുന്നങ്കിൽ കാലത്തിന്റെ കുത്തൊഴുകിൽ ഞാൻ പിന്നെയും വഞ്ചിതനായേനെ 🙃

ഒരോ കാലവും എന്നിൽ ഓർമ്മപ്പെടുത്തുന്നത് നീ തേടി അലയുന്നത് അത് നിന്നിൽ അണയും

തീർത്തും യഥാർഷികമായി കണ്ടു മുട്ടിയ രണ്ട് പേർ കഥകൾ പറഞ്ഞും കണ്ണീരിന്റെ നനവിനെ പരസ്പരം തുടച്ചും ഒട്ടുരുമ്മിയ വേരുകൾ അയിത്തീർന്നിരിക്കുന്നു…

ഓരോ പുലർകാലത്തും
ഞാൻ അറിയാതെ എൻ നന്മക്കായി
നീ ഉയർത്തുന്ന കരങ്ങൾ
എന്നും എനിക്ക്
പ്രതീക്ഷ കളാണ്…. 😊

റൂഹ്….
പോയി മറഞ്ഞ ഒരു വസന്തം
ഇന്നെലെയും എന്നെ തട്ടിയുണർത്തി.
അന്നവൾ പറഞ്ഞിരുന്നു.
എന്നും എൻ്റെ റൂഹ്
നീ മാത്രമായിരിക്കും എന്നത്
ആത്മാവ് പോലും അറിയാതെ
ആ റൂഹിൻ്റെ കൂട് മാറ്റം
ശര വേഗത്തിൽ നടന്ന് കൊണ്ടിരുന്നു.
എന്നും ഉണർത്തി കൊണ്ടിരുന്നു.
പോയ വസന്തം ഒരിക്കലെങ്കിലും
പൂക്കാതെ പോയങ്കിൽ എന്ന്

പ്രിയപ്പെട്ട അക്ഷരമ്മ……👩‍🏫

നിറഞ്ഞ കൺതടങ്ങളിലെ കണ്ണീരിനെ തൻ്റെ മറു കൈയിൽ തിരികിയ തൂവാല കൊണ്ട് ഒരു മടിയും കൂടാതെ………… തുടച്ച് നീക്കിയത് എൻ്റെ കണ്ണുനീരിനെ മാത്രമല്ല….. അറീയാതെ എന്നിൽ മുളച്ച് പൊന്തിയ വെറുപ്പിൻ്റെ മുൾനാമ്പിനെ കൂടിയായിരുന്നു

ചില നേര പോലെ തട്ടിയുണർന്നിങ്ങളിൽ അമ്മയെക്കാലും തലോലിച്ചത് പോലെ തോന്നിയ നല്ല വക്കുകളുടെ ഒരു അക്ഷരഗോപുരം…..

കുറുമ്പ് കാട്ടിയ നേരങ്ങളിൽ👩‍🏫 ചൂരലുമായി കണ്ണുരുട്ടിയ ചില ഭാവങ്ങൾ… ഇന്നും അറിയാതെ വീണ്ടും………….. ആ വരാന്തപടികൾ കയറിയിറങ്ങിയപ്പോൾ. ഒരു മിന്നായം പോലെ തട്ടിയുണർന്നി…..

നിഴലിലെ സമ്പത്ത്

ചലനമറ്റ ധാരാളം നിഴലുകളുടെ കൂട്ടുകരനായി തൻ്റെ ഉപജീവന മാർഗ്ഗം കണ്ടെത്തിയ ചില രാത്രികൾ രാത്രിയുടെ കൂരിരുട്ടിനെക്കാളും അവൻ്റെ ചുറ്റുമുള്ള നിശബ്ദതയെ ഭുമിയിലെ തന്നെ ഏറ്റവും വലിയ ഏകാതിപതിയായി തോനി.

ചിലർ അവനെയും നോക്കി നിറപുഞ്ചിരി തൂകി എന്നിട്ടും ഒരു കൂട്ടം തങ്ങളുടെ കഴുക കൺതടങ്ങൾ കൊണ്ട് നോക്കി ഭയപ്പാടിൻ്റെ കാഠിന്യത കൂട്ടി

ഒരു പുതു മഴയായിരുന്നു തൻ്റെ ഈ മൗന ജീവിത പാതക്ക് വഴി നാട്ടിയത് അന്നാ മുറ്റത്ത് വിരഹവും പ്രണയവും ഒരു പോലെ തങ്ങളുടെ ജീവിത പങ്കാളിക്ക് വേണ്ടി ( മഴക്ക് വേണ്ടി ഇടിയും മിന്നലും പോരാടുന്നത് പോലെ) അവരും പോരാടി

പല ശരീരങ്ങൾക്ക് കത്തി വെക്കുമ്പോഴും തൻ്റെ വിരൽ തടികൾ ത ഞറിയാതെ വിറക്കുന്നതിന് കലങ്ങിയ തൻ്റെ കൺതടങ്ങൾ സാക്ഷിയായി ഒരോ ദിനരാത്രികളും തനിക്ക തൻ്റെ ആയുധപുരയിലെ കൂട്ടുകാർക്കും എത്രതോളം മനസമാധാനം തരുന്നുണ്ടെന്ന് അവൻ തിരിച്ചറിന്നു.

Shanfeer ibnu shamz

നീലാവിലെ കൂട്ടുകാരി

എന്താണെന്നറിയില്ല അവൻ്റെ കൈ കാലുകൾക്ക് പോലും ഇന്ന് വിരഹം ബാധിച്ചു…………….. ആ കണ്ണുകളായിരുന്നു എന്നും അവൻ്റെ സന്തോഷങ്ങൾക്ക് പിന്നിലുണ്ടായിരുന്നത് തൻ്റെ സ്വപ്ന പേടകത്തിലെ ഒരു സ്ഥിര യാത്രക്കാരി അക്കാൻ അവളെ മോഹിച്ചതാണോ അവൻ ചെയ്ത തെറ്റ് വിണ്ടുമവൻ ആ കണ്ണുകളിൽ അവൻ അവനെ തന്നെ തിരിച്ചറിഞ്ഞ ചില ഭാവമാറ്റങ്ങൾ

വിരഹം കൊണ്ട് നിലാകാശം നോക്കി കിടക്കുന്ന നേരങ്ങളിൽ പോലും അവളുടെ കണ്ണുകൾ പോലെ സുറയ്യ അവനെയും നോക്കി വിങ്ങലറീച്ചിരുന്നു………..

അന്ന് മുതൽ സുറയ്യ ആയിരുന്നു അവൻ്റെ വിരഹ നൊമ്പരം കേൾക്കാൻ

ദിക്കുകൾ കടന്ന് കൊണ്ട് അവനെയും തേടി വന്ന് പോയിരുന്നു.

( എന്നിൽ നിന്നും അകന്ന ആ സുറയ്യയുടെ കണ്ണുകൾക്ക് വേണ്ടി)

Shanfeer ibnu shamz

കണികൊന്ന

(കുറേ നാളുകൾക്ക് ശേഷം ഈ തിരുമുറ്റത്ത് വന്നപ്പോൾ തന്നെ പാതിരാ മുല്ലകളുടെ മത്ത് കയറുന്ന മണം അടിച്ച് വീശാൻ തുടങ്ങി.)

ഒരോ വർഷവും ഓരോ വിഷുവും കഴിഞ്ഞാൽ മുറ്റത്തിൻ്റെ മൂലയിൽ മഞ്ഞ പരവതാനി വിരിച്ച കണികൊന്ന പൂക്കൾ നിറഞ്ഞ് നിന്ന ഒരു ചെറിയ പുരയിടത്തി ൻ്റെ പിൻ ഭാഗമായിരുന്നു.

(ഇത് എന്താണ് എന്നല്ലെ ഇങ്ങളെ സംശയം. അതല്ലേ പറഞ്ഞു വരുന്നത്)

കാണിവെക്കാൻ തൻ്റെ അയൽവാസിക്ക് അങ്ങനെല്ല തൻ്റെ ഹൃദയത്തുടിപ്പറിഞ്ഞ പ്രീയ രശ്മിക്ക് വേണ്ടി സ്കൂളിൽ പഠിക്കണ സമയത്ത് നട്ടതാണ് താഹിറ ഈ കണികൊന്നയെ🌻🌻

തൻ്റെ ബാല്യകാല വിഷു അവൾക്കെന്നും ഒരു മധുരിക്കുന്ന തേൻ മുന്തിരി പോലെയായിരുന്നു. രശ്മിയുടെ സദ്യയും കുട്ടിക്കളുടെ ചിരിയും പഠക്കത്തിൻ്റെ ചറപറയും ഒക്കെ ഇന്ന് വെറും നിലത്ത് വീണ് ചിതറിയ കണികൊന്ന പൂവ് പോലെയായി മാറിയിരുന്നു.

നാടിൻ്റെ പ്രാണ വായു നില നിർത്താൻ വേണ്ടി അയൽ രാജ്യത്തിലെ ഡ്രാക്കുളമാരുടെ രക്ത തുടിപ്പിൻ മേൽ കടന്നൽ മുള്ളായി അവർ മാറിയപ്പോൾ വേട്ട നായിക്കൾ തീ നാളങ്ങൾ കൊണ്ട് ആ നന്മ ചിറകുകളെ അവർ അരിഞ്ഞു മാറ്റിയിരുന്നു.

അന്ന് മുതൽ അവൾക്ക് കണികാണിക്കാൻ തുണയില്ലാത്തത് കൊണ്ട്……………. ഇന്ന് ആ തട്ടമിട്ട കണികൊന്ന പുതിയൊരു കസവണിഞ്ഞ വസന്തത്തെയും കാത്ത് ചിന്നി ചിതറിയ കണികൊന്ന പൂക്കളേയും നോക്കി വിരഹത്തിൻ്റെ വിരസതയെ കടിച്ചിറക്കി😨😨

(വിണ്ടും ഞാൻ എത്തി കുറേ പിരാന്ത് ഇനിയും ഭാക്കിയാണ്)

Shanfeer ibnu shamz

കഥ:നര

കാലപ്പഴക്കം ചെന്ന് നര മുഴുക്കെ പടർന്നു പന്തലിച്ച രാഷ്ട്രീയ നേതാക്കളെ അവൻ എന്നും ആക്ഷേപ വർണ്ണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു.എന്നാൾ അയാൾ പോലും അറിയാതെ അയാളുടെ മനസ്സിന്റെയുള്ളിൽ മുരടിപ്പിന്റെ വിത്തുകൾ വളർന്നു പൊന്തിയിരുന്നു.

പിന്നെയും

വെളുക്കെ ചിരിച്ച് ചില വികൃതികൾ അയാളെ പൊനിഞ്ഞിരുന്നു.കാലത്തിന്റെ ചില നേതൃത്വ നിരകൾ അയാളെയും പഴിച്ചു പോന്നു.