നിഴലിലെ സമ്പത്ത്

ചലനമറ്റ ധാരാളം നിഴലുകളുടെ കൂട്ടുകരനായി തൻ്റെ ഉപജീവന മാർഗ്ഗം കണ്ടെത്തിയ ചില രാത്രികൾ രാത്രിയുടെ കൂരിരുട്ടിനെക്കാളും അവൻ്റെ ചുറ്റുമുള്ള നിശബ്ദതയെ ഭുമിയിലെ തന്നെ ഏറ്റവും വലിയ ഏകാതിപതിയായി തോനി.

ചിലർ അവനെയും നോക്കി നിറപുഞ്ചിരി തൂകി എന്നിട്ടും ഒരു കൂട്ടം തങ്ങളുടെ കഴുക കൺതടങ്ങൾ കൊണ്ട് നോക്കി ഭയപ്പാടിൻ്റെ കാഠിന്യത കൂട്ടി

ഒരു പുതു മഴയായിരുന്നു തൻ്റെ ഈ മൗന ജീവിത പാതക്ക് വഴി നാട്ടിയത് അന്നാ മുറ്റത്ത് വിരഹവും പ്രണയവും ഒരു പോലെ തങ്ങളുടെ ജീവിത പങ്കാളിക്ക് വേണ്ടി ( മഴക്ക് വേണ്ടി ഇടിയും മിന്നലും പോരാടുന്നത് പോലെ) അവരും പോരാടി

പല ശരീരങ്ങൾക്ക് കത്തി വെക്കുമ്പോഴും തൻ്റെ വിരൽ തടികൾ ത ഞറിയാതെ വിറക്കുന്നതിന് കലങ്ങിയ തൻ്റെ കൺതടങ്ങൾ സാക്ഷിയായി ഒരോ ദിനരാത്രികളും തനിക്ക തൻ്റെ ആയുധപുരയിലെ കൂട്ടുകാർക്കും എത്രതോളം മനസമാധാനം തരുന്നുണ്ടെന്ന് അവൻ തിരിച്ചറിന്നു.

Shanfeer ibnu shamz

Advertisements

നീലാവിലെ കൂട്ടുകാരി

എന്താണെന്നറിയില്ല അവൻ്റെ കൈ കാലുകൾക്ക് പോലും ഇന്ന് വിരഹം ബാധിച്ചു…………….. ആ കണ്ണുകളായിരുന്നു എന്നും അവൻ്റെ സന്തോഷങ്ങൾക്ക് പിന്നിലുണ്ടായിരുന്നത് തൻ്റെ സ്വപ്ന പേടകത്തിലെ ഒരു സ്ഥിര യാത്രക്കാരി അക്കാൻ അവളെ മോഹിച്ചതാണോ അവൻ ചെയ്ത തെറ്റ് വിണ്ടുമവൻ ആ കണ്ണുകളിൽ അവൻ അവനെ തന്നെ തിരിച്ചറിഞ്ഞ ചില ഭാവമാറ്റങ്ങൾ

വിരഹം കൊണ്ട് നിലാകാശം നോക്കി കിടക്കുന്ന നേരങ്ങളിൽ പോലും അവളുടെ കണ്ണുകൾ പോലെ സുറയ്യ അവനെയും നോക്കി വിങ്ങലറീച്ചിരുന്നു………..

അന്ന് മുതൽ സുറയ്യ ആയിരുന്നു അവൻ്റെ വിരഹ നൊമ്പരം കേൾക്കാൻ

ദിക്കുകൾ കടന്ന് കൊണ്ട് അവനെയും തേടി വന്ന് പോയിരുന്നു.

( എന്നിൽ നിന്നും അകന്ന ആ സുറയ്യയുടെ കണ്ണുകൾക്ക് വേണ്ടി)

Shanfeer ibnu shamz

കണികൊന്ന

(കുറേ നാളുകൾക്ക് ശേഷം ഈ തിരുമുറ്റത്ത് വന്നപ്പോൾ തന്നെ പാതിരാ മുല്ലകളുടെ മത്ത് കയറുന്ന മണം അടിച്ച് വീശാൻ തുടങ്ങി.)

ഒരോ വർഷവും ഓരോ വിഷുവും കഴിഞ്ഞാൽ മുറ്റത്തിൻ്റെ മൂലയിൽ മഞ്ഞ പരവതാനി വിരിച്ച കണികൊന്ന പൂക്കൾ നിറഞ്ഞ് നിന്ന ഒരു ചെറിയ പുരയിടത്തി ൻ്റെ പിൻ ഭാഗമായിരുന്നു.

(ഇത് എന്താണ് എന്നല്ലെ ഇങ്ങളെ സംശയം. അതല്ലേ പറഞ്ഞു വരുന്നത്)

കാണിവെക്കാൻ തൻ്റെ അയൽവാസിക്ക് അങ്ങനെല്ല തൻ്റെ ഹൃദയത്തുടിപ്പറിഞ്ഞ പ്രീയ രശ്മിക്ക് വേണ്ടി സ്കൂളിൽ പഠിക്കണ സമയത്ത് നട്ടതാണ് താഹിറ ഈ കണികൊന്നയെ🌻🌻

തൻ്റെ ബാല്യകാല വിഷു അവൾക്കെന്നും ഒരു മധുരിക്കുന്ന തേൻ മുന്തിരി പോലെയായിരുന്നു. രശ്മിയുടെ സദ്യയും കുട്ടിക്കളുടെ ചിരിയും പഠക്കത്തിൻ്റെ ചറപറയും ഒക്കെ ഇന്ന് വെറും നിലത്ത് വീണ് ചിതറിയ കണികൊന്ന പൂവ് പോലെയായി മാറിയിരുന്നു.

നാടിൻ്റെ പ്രാണ വായു നില നിർത്താൻ വേണ്ടി അയൽ രാജ്യത്തിലെ ഡ്രാക്കുളമാരുടെ രക്ത തുടിപ്പിൻ മേൽ കടന്നൽ മുള്ളായി അവർ മാറിയപ്പോൾ വേട്ട നായിക്കൾ തീ നാളങ്ങൾ കൊണ്ട് ആ നന്മ ചിറകുകളെ അവർ അരിഞ്ഞു മാറ്റിയിരുന്നു.

അന്ന് മുതൽ അവൾക്ക് കണികാണിക്കാൻ തുണയില്ലാത്തത് കൊണ്ട്……………. ഇന്ന് ആ തട്ടമിട്ട കണികൊന്ന പുതിയൊരു കസവണിഞ്ഞ വസന്തത്തെയും കാത്ത് ചിന്നി ചിതറിയ കണികൊന്ന പൂക്കളേയും നോക്കി വിരഹത്തിൻ്റെ വിരസതയെ കടിച്ചിറക്കി😨😨

(വിണ്ടും ഞാൻ എത്തി കുറേ പിരാന്ത് ഇനിയും ഭാക്കിയാണ്)

Shanfeer ibnu shamz

കഥ:നര

കാലപ്പഴക്കം ചെന്ന് നര മുഴുക്കെ പടർന്നു പന്തലിച്ച രാഷ്ട്രീയ നേതാക്കളെ അവൻ എന്നും ആക്ഷേപ വർണ്ണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു.എന്നാൾ അയാൾ പോലും അറിയാതെ അയാളുടെ മനസ്സിന്റെയുള്ളിൽ മുരടിപ്പിന്റെ വിത്തുകൾ വളർന്നു പൊന്തിയിരുന്നു.

പിന്നെയും

വെളുക്കെ ചിരിച്ച് ചില വികൃതികൾ അയാളെ പൊനിഞ്ഞിരുന്നു.കാലത്തിന്റെ ചില നേതൃത്വ നിരകൾ അയാളെയും പഴിച്ചു പോന്നു.

Single👦

ഓരോ valenters day വരുമ്പോഴും കുട്ടിന് ഒരാൾ അല്ലങ്കിൽ അന്റെ എല്ലാ കുറവും അറീന്ന ഒരാൾ വേണെന്ന്. എന്തൊ ഇന്ന് വരെ അങ്ങനൊരു തീവണ്ടി വന്നിട്ടില്ല. എന്തെന്ന് വെച്ചാ ഈ Single ആയി നടക്കാൻ ആണ് എന്ന് വിശ്വാ സപരമായി പഠിച്ചത് കൊണ്ടതാകാം. ചിലപ്പം നിങ്ങൾ ചോദിച്ചേക്കാം അതെന്തേന്ന്.

എന്റെ വിശ്രാസപകരം എന്റെ ദൈവം Single ,( ഒരുവൻ) ആണെല്ലോ…. മൂപ്പർക്ക് ഞമ്മളോട് ഭയങ്കര മുഹബ്ബത്തായതോണ്ടാണ്.

മൂപ്പർ എന്നെയും ഒരു Single ആക്കിയതന്ന് തോന്നണുണ്ട്🤩. അല്ലൊ നിങ്ങളൊന്ന് ചിന്തിചോക്ക് ഇത്രയും മൊഞ്ചുള്ള ഞാൻ പിന്നെങ്ങനെ Single അകാനാ👦👦

ഇങ്ങനെ പറഞ്ഞോണ്ട് നമ്മളെ പ്രണയജോഡികളോടുള്ള അസൂയ കോണ്ടൊന്നും അല്ലാട്ട…..😉😉

ഇങ്ങനെയും ചില യാഥാർത്യം ഉണ്ട്……

ഈ free bird ആയി ഈ പടച്ചോന്റെ ദുനിയാവ് ചുറ്റി കാണാൻ അവൻ അവന്റെ കിതാബിലെവിടെയോ … കുത്തി കുറിച്ചിരിക്കണം അല്ലേ…😌

അങ്ങനെ അങ്ങനെ പടച്ചോന്റെ ദുനിയാവ് മോത്തം ചുറ്റിയടിച്ച്

കീശ കീറി നിൽക്കുമ്പേ അഞ്ഞെ പോല തന്നെ തലതെറിച്ച ഒരു Single bird 🕊️🕊️നെ ദുനിയാവിന്റെ ഏതെങ്കിലും കോണീന്ന് കണ്ടു പിടിച്ച് പോരെലെ ബീവി ആക്കണം

(അല്ല അനക്ക് ഒരു ചെറിയ പിരി പോയ സംശയം) any help

ഞാൻ പറഞ്ഞില്ലേ പടച്ചോൻ ഓന്റെ കൂടെ നിക്കാൻ വേണ്ടി എഞ്ഞെയും ടingle ആക്കീന്ന്. എന്നിട്ട് കൊറച്ച് മൊഞ്ചും തന്നുന്ന് ( സ്വയം പെക്കുന്ന ശീലം പണ്ട് മുതലെ ഇല്ലാത്തോണ്ട് മൊഞ്ചിനെ കുറിച്ച് ഇത്രയേ പറീണുള്ളൂ ……)

ആ ഞാൻ സംശയം പറഞ്ഞില്ല അല്ല…

അപ്പോ അഞ്ഞപ്പോലെ എല്ലാരെയും പടച്ചോന് മൊഹബത്ത് ഇണ്ടാകണം എന്നീല്ലല്ലോ….🙂🙂 അപ്പോ അന്റെ ബീവിയും ടingle അല്ലങ്കിൽ എന്ന ചെയ്യും🤔🤔🤔

കവിത: കലോത്സവം

ഇവിടമാർക്കും വിലക്കുകളില്ല വിധികർത്തകൾക്കു മുമ്പിൽ തന്റെ നവരസങ്ങൾക്ക് തീ കൊളുത്തുന്നു. ആയിരം നേത്രങ്ങൾക്കു മുമ്പിലെ ഏക ചിത്രശലഭമായി മാറിയ ദിനം തലക്കു മീതെ കലയുടെ ഒളിയമ്പുകൾ പാറികളിച്ച വേധികൾ എന്നും സമ്മാനിച്ചത് നിറക്കൂട്ടുകളെയാണ് ……

Shanfeer ibnu shamz

കവിത : പെങ്ങൾ

അവൾ എന്നും ഒരു നല്ല കൂട്ടായിരുന്നു …….. അറിഞ്ഞും അറിയാതെയും അവളെന്റെ കാമുകിയായി

അമ്മയുടെ വിടവിൽ അവൾ അമ്മയേക്കാൾ മാതൃത്തം കാട്ടി അരോടും ചോദിക്കാതെ പനി വന്ന് കിടക്കയുടെ കൂട്ട് കൂടിയപ്പോൾ അവൾ നല്ലോരു പരിചരികയായി

പരിക്ഷകളിലും, പഠനങ്ങളിലും തോൽവികൾ കുടെപിറപ്പായപ്പോൾ നല്ലോരു ട്യൂഷൻ മാഷായി അമ്മക്ക് പോലും അറിയാത്ത രുചിക്കൂട്ടുകൾ നിരത്തി എന്റെ നാവുകൾക്ക് രുചി ഭേദങ്ങളുടെ വർണങ്ങൾ വരി വിതറി………

അവളൊഴിഞ്ഞ വീട് എന്നും എനിക്ക് ഭ്രാന്താലയമായിരുന്നു.

Shanfeer